Description
ഈ മണ്ണിന്റെ ആദിമചേതനയിലേക്ക്, ആദിമബോധത്തിലേക്ക്, ദ്രാവിഡ സംസ്കൃതിയിലേക്കുള്ള എഴുത്തുകാരന്റെ യാത്രയുടെ ഫലശ്രുതിയാണ് “മലയപ്പൂപ്പൻ ”
എന്ന നോവൽ.
മിത്തിന്റ മൂല്യം ഉൾക്കൊണ്ട് വർത്തമാനത്തേയും ഭാവിയേയും ശോഭനമാക്കുന്ന കൃതി.
“ആരാണ് മലയപ്പൂപ്പൻ ”
എന്നുള്ള സുയോധുവിന്റെ അന്വേഷണമാണ് ഈ നോവൽ. ആര്യാധിനിവേശം തച്ചു തകർത്ത ദ്രാവിഡ സംസ്കൃതിയിലാണ് അവന്റെ അന്വേഷണം എത്തി നിൽക്കുന്നത് . മണ്ണിന്റെ യഥാർത്ഥ അവകാശികളുടെ ഹൃദയരേഖകൾ നോവൽ കണ്ടെടുക്കുന്നു. ഈ രേഖകൾ നോവലിസ്റ്റിന്റെ കേവല ഭാവനയിൽ നിന്നും ഊറിവന്നതല്ല, മറിച്ച് ഇവയ്ക്കെല്ലാം നോവലിസ്റ്റ് ചരിത്രത്തിന്റെ പിൻബലവും നൽകുന്നു .സ്വപ്നങ്ങളുടെ ഭ്രമാത്മകതയിലൂടെ കടന്നുപോകുന്ന വേളൂർ ബിജുവിന്റെ മലയപ്പൂപ്പൻ എന്ന നോവൽ ഇരകളുടെ ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്. ആഗോളവൽക്കരണവും നവബ്രാഹ്മണിക്കൽ ഹിന്ദുത്വവും പ്രാദേശിക സംസ്കൃതികളേയും അരികുവൽക്കരിക്കപ്പെട്ടവരുടെ ചരിത്രത്തേയും നിഷ്ക്കാസനം ചെയ്യുമ്പോൾ അത്തരം അധിനിവേശങ്ങൾക്കെതിരെ തദ്ദേശിയ ജനതയുടെ ചരിത്രത്തെയും സംസ്കൃതിയേയും വീണ്ടെടുത്ത്
സർഗ്ഗപ്രതിരോധം തീർക്കുന്നു വെന്നതാണ് വേളൂർ ബിജുവിന്റെ മലയപ്പൂപ്പൻ എന്ന നോവലിന്റെ വായനപാഠം….
പി.കെ.അനിൽ (അവതാരിക)




