Chatting Point ചാറ്റിങ് പോയിൻ്റ്

390.00

Categories: ,

Description

നൊമ്പരമാണ് പ്രണയം, വിരഹമാണ് പ്രണയം, പ്രണയം സുന്ദരമാണ് ,ആത്മസമർപ്പണമാണ് ,വിട്ടുകൊടുക്കലാണ് പ്രണയം. ഇങ്ങനെ പ്രണയം നിർവ്വചിക്കാൻ കഴിയാത്ത പ്രഹേളികയാണ്. ഫിനോസ് ചാന്ദിരകത്തിൻ്റെ “ചാറ്റിങ് പോയിൻ്റ് ” എന്ന നോവലിനെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം ” തീവ്രമായ പ്രണയത്തെ അഗാധമായ വിരഹത്തിൽ ചാലിച്ചെടുത്ത മനോഹരമായ സൃഷ്ടി.”

സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ജീവനേക്കാൾ ഏറെ മജൂറയെ സ്നേഹിച്ച ഡാനി. തൻ്റെ ഉള്ളിലെ അഗാധമായ പ്രണയത്തെ തിരിച്ചറിഞ്ഞിട്ടും തുറന്നുകാണിക്കാൻ മടിച്ച മജൂറ. ഇവരിലൂടെയാണ് ഈ പ്രണയകഥ ഒഴുകുന്നത്. പവിത്രമായ ആത്മബന്ധത്തെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ പരിശുദ്ധിയോടെ കാത്തുസൂക്ഷിച്ച പ്രണയമായിരുന്നു ഡാനിയുടേത്.

സാധാരണ കഥാകൃത്തുക്കളിൽ നിന്ന് വ്യത്യസ്തമായി ഫിനോസ് തൻ്റെ ഈ നോവലിൽ ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകളിലൂടെയാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സ്ത്രീകളുടെ മനസ്സിൻ്റെ നിഗൂഢതകൾ ഇത്രയധികം മനസ്സിലാക്കിയ ഒരു “പുരുഷ എഴുത്ത് ” ഈ നോവലിന്റെ ഒരു പ്രത്യേകതയാണ്. ഫിനോസിൻ്റെ മറ്റു പല പുസ്തകങ്ങളുടെയും പേര് പോലെ തന്നെ ഈ നോവലിന്റെ പേരിനും ഒരു കൗതുകം ഉണ്ട്. പഴയകാല മരം ചുറ്റി പ്രണയത്തിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രണയിക്കാനുള് ഒരു സ്പേസാണ് ചാറ്റിങ് പോയിൻ്റ്.

പ്രണയം എല്ലാം വിജയിച്ച ചരിത്രമില്ലല്ലോ .ഇവിടെ ഡാനിക്കും മെജുവിനും ഇടയിൽ സംഭവിച്ചത് എന്താണ് ?ഇവരുടെ ഇഷ്ടം എങ്ങനെ മുന്നോട്ടു പോകും? തുടങ്ങിയ ചിന്തകൾ വായിക്കുന്നവരുടെ മനസ്സിൽ മിന്നി മറിഞ്ഞു കൊണ്ടിരിക്കും.

” പ്രണയം ഒരു തടവറയാണ്. വിശാലമായ ലോകത്തെ നിറഞ്ഞാസ്വദിക്കാൻ കഴിയാതെ ലോകം മുഴുവൻ ഒരാളിലേക്ക് മാത്രമായി ചുരുങ്ങുന്ന ഒരു അവസ്ഥ ”

“ഒരിക്കൽ തൻ്റെ പ്രണയത്തിനു മുന്നിൽ കര വഴങ്ങിക്കൊടുക്കുമായിരിക്കും. തന്റെ മുകളിൽ അഭയം പ്രാപിച്ച ചിലരെ ഓർക്കാതെ അവർ ഒന്നിക്കുമായിരിക്കും. പ്രണയം തീർക്കു മായിരിക്കും .നമുക്ക് ഒന്നിക്കണം .പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് നമുക്കൂളിയിടണം. പ്രാണവായു നഷ്ടപ്പെടുന്ന അവസാന നിമിഷം വരെയും കടലിന്റെ അടിത്തട്ടിൽ നമുക്ക് ഒരുമിച്ചിരിക്കണം. നീ പറയാതെ മറച്ചുവെച്ച ഒരു പ്രണയം അപ്പോൾ നീ അതിൻറെ ചെവിയിൽ ചൊല്ലണം.” ഇങ്ങനെ പ്രണയത്തെക്കുറിച്ച് ഒട്ടേറെ നിർവ്വചനങ്ങൾ ഫിനോസ് നോവലിന്റെ പലയിടത്തും കുറിച്ചിടുന്നു .വായിച്ചു തുടങ്ങിയാൽ ഫുൾ സ്റ്റോപ്പ് ഇടാൻ കഴിയാത്ത പ്രണയത്തിൻ്റെ മാസ്മരികമായ ഒരു അനുഭൂതി ഒരു നനുത്ത സുഗന്ധമായ് ചുറ്റിലും പരക്കുന്നു.

കഥാതന്തുവിൽ തൊടാതെ അവതാരിക എഴുതുക എന്ന ദൗത്യം വളരെ ശ്രമകരമായിരുന്നു. നോവലിന്റെ അവസാന ഭാഗങ്ങൾ കണ്ണ് നനഞ്ഞാണ് പലപ്പോഴും വായിച്ചു തീർക്കാനായത്. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ മലയാള നോവൽ ചരിത്രത്തിലെ വിസ്മയമായി, ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയ ‘ചാറ്റിങ് പോയിൻ്റ് ‘സ്ഥാനം പിടിക്കും എന്നതിൽ സംശയമില്ല

ഹരിഹരൻ പങ്ങാരപ്പിള്ളി(അവതാരിക )

Additional information

Weight 0.25 kg