About Us
മലയാള സാഹിത്യത്തിലേക്ക് തുഞ്ചന്റെ മണ്ണിൽ നിന്നും 2019 ൽ സമസ്യ പബ്ലിക്കേഷൻസ് യാത്ര തുടങ്ങി . ഇപ്പോൾ സുസമസ്യ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെയും പ്രവർത്തനം നടക്കുന്നു . സമസ്യയുടെ യാത്രയുടെ ലക്ഷ്യം ലോകത്തിലെ എല്ലാ മലയാളികളേയും സാഹിത്യലോകത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് . ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട് സമസ്യ ബഹുദൂരം സഞ്ചരിക്കുമെന്നുള്ള പ്രത്യാശയോടെ സാഹിത്യപ്രവർത്തനങ്ങൾ പലയിടങ്ങളിലായി നടന്നു വരുന്നു.പ്രസാധനരംഗത്തും വിതരണരംഗത്തും വ്യത്യസ്തമായ ചലനങ്ങൾ സൃഷ്ടിക്കുവാൻ ,തുഞ്ചന്റെ മണ്ണിൽ നിന്നും ബഹുദൂരം മുന്നേറുവാൻ വായിച്ചും എഴുതിയും മലയാളത്തെ നെഞ്ചോട് ചേർത്ത് നമുക്ക് സമസ്യയോടൊപ്പം കൂട്ടുകൂടാം.
