Description
ആരുമില്ലെങ്കിലും ജീവിച്ചേ മതിയാകൂ എന്നൊരു വാശിയിൽ മുന്നോട്ടു നയിക്കുമ്പോഴും ചില വഴിത്തിരിവുകളിൽ പലപ്പോഴും പതറിപ്പോകുന്നു. അത് ചിലപ്പോൾ ഒരു പെണ്ണായത് കൊണ്ടാവാം.’
‘ഒരിക്കലുമല്ല!. അത് പക്വതയില്ലാത്ത നമ്മുടെ മനസ്സിന്റെ വെറും തോന്നലുകളാണ് മോളെ.’
‘ജീവിതം സമ്മാനിച്ച അനുഭവങ്ങളാണ് ആന്റി ആ തോന്നലുകൾക്കു നിദാനം.’
‘ഒറ്റക്കായെന്ന തോന്നൽ നമ്മളെ തളർത്താൻ തുടങ്ങുമ്പോൾ അവനവനി ലേക്ക് തന്നെ ഒന്നെത്തി നോക്കണം. വേദനകളും കുത്തു വാക്കുകളും പരിഹാസങ്ങളും നിറഞ്ഞ ഒരുപാടു കുഴിമാടങ്ങൾ നമുക്കവിടെ കാണാനാവും. ജീവിതത്തെ വെല്ലുവിളിക്കാനുള്ള ഒരു ഊർജ്ജം അവിടെ നിന്നും ആവാഹിച്ചെടുക്കണം. അപ്പോൾ അതിജീവനത്തിന്റെ ഓരോ വഴികൾ നമുക്കായ് താനേ തുറന്നുവരും.
**********
നോവൽ: കലക്ക വെള്ളത്തിലെ മാനത്തു കണ്ണികൾ.
നോവലിസ്റ്റ് : സിദ്ധിക്ക് കൊറ്റായി.




