Description
ഇന്ന് നമ്മൾ ഓരോരുത്തരും അതിനെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു…
അടച്ചിട്ട മുറിക്കുള്ളിൽ ഓരം ചേർന്ന് കിടക്കുമ്പോളും ലോകം കൈവിരലിൽ അമ്മാനമാടുന്നതിന്റെ ഹരം ചെറുതായിരുന്നില്ല നമുക്ക് ..മേൽചൂട് തന്നുവളർത്തിയ അമ്മയുടെ പിറന്നാൾ ലോകത്തോട് അപ്ഡേറ്റ് ചെയ്യുമ്പോളും ഓർത്തില്ലലോ അമ്മ മാത്രം അത് അറിഞ്ഞില്ലെന്ന്..ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞുള്ള കുറ്റബോധങ്ങളോ പൊട്ടികരച്ചിലുകളോ ഇല്ല..തെളിവുകൾ പോലും മായിച്ചു കളഞ്ഞു ദൈവത്തെ പോലും കമ്പിളിപ്പിക്കാൻ ഇന്നത്തെ ടെക്നോളജി വളർന്നപ്പോൾ നശിച്ചുപോയ മാനുഷികത നമ്മെ നോക്കി കൊഞ്ഞനം കുത്തി ഇങ്ങനെ പറഞ്ഞുവത്രെ
*കൊണ്ടു നടന്നതും നീയേ ചാപ്പാ
കൊണ്ടുപോയി കൊന്നതും നീയേ ചപ്പാ….*





