Description
ചില്ലേടുകൾ മറിക്കുമ്പോൾ മിനുസ്സമേറിയതും, സുതാര്യമായതും, ഭംഗിയാർന്നതും തിളക്കം ഉള്ളതുമായ അതിൻ്റെ താളുകൾ കൈകാര്യം ചെയ്യാൻ ലളിതമാണെന്ന് തോന്നിയേക്കാം. പക്ഷേ അതിൻ്റെ ഓരോ ഏടുകളും സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കിൽ അതിലെ മൂർച്ചയേറിയ വാക്കുകൾ വായനക്കാരന്റെ മനസ്സിൽ പോറലുണ്ടാക്കിയേക്കാം, ഹൃദയ ഭിത്തികളിൽ ചോര പൊടിഞ്ഞേക്കാം, ചിലപ്പോൾ കുത്തി മുറിവേൽപ്പിച്ചു എന്നും വരാം.
മൂന്നാമിടം എന്ന എഴുത്തു കൂട്ടായ്മയുടെ ഈ കഥാസമാഹാരം വെറുമൊരു പെണ്ണെഴുത്തല്ല. ജാതി,മത ,ലിംഗ രാഷ്ട്രീയ പരിഗണനകൾ ഏറെ ശക്തമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ ഏതാനും സ്ത്രീ രത്നങ്ങളുടെ വ്യത്യസ്തവും ശക്തവും മനോഹരമായ ഇരുപത്തിമൂന്ന് കഥകൾ. സമൂഹത്തിന് ചുറ്റും നടക്കുന്ന നാം നിത്യവും കാണുന്ന ഒത്തിരി കാര്യങ്ങൾ സർഗാത്മകതയുടെ പരിവേഷം ചാർത്തി ചില്ലേടുകളിലൂടെ വായനക്കാരിലേക്ക്… സഹർഷം സ്വീകരിക്കുമല്ലോ.




