Anivaryathayude Thirichedukkalukal

Original price was: ₹300.00.Current price is: ₹250.00.

packed printing book rate is including with delivery charges( mrp:300rs+ delivery charge 40rs=340,discount 90rs after Now available for 250rs)

Description

ആത്മകഥാംശമുള്ള അനുഭവക്കുറിപ്പാണു ഈ നോവൽ. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ദൃഢത വ്യക്തമാക്കുന്ന ജീവിതാനുഭവം മറ്റുള്ളവരിലേക്ക് പകരുക എന്ന ഉദ്ദേശ്യമാണ് ഈ നോവൽ.

അതിതീക്ഷ്ണമായ അനുഭവങ്ങൾ വേലിയേറ്റം പോലെ അലയടിച്ചു വന്നപ്പോൾ ആ വിധിയെ മല്ലിട്ടു മുന്നോട്ടുപോകുമ്പോൾ കിട്ടിയ ആദ്യ തിരിച്ചടി. പ്രാധാന്യമുള്ളതും ഒപ്പം ജീവിതത്തിൽ പല തിരിച്ചറിവുകൾ സമ്മാനിക്കാൻ കഴിയുന്നതുമായ ഈ അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. പണത്തിനും പദവിക്കും വേണ്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പലതും മറക്കുന്ന മനുഷ്യസമൂഹങ്ങളിൽപ്പെട്ട നമ്മൾക്ക് ജന്മം തന്നവർക്കു കൊടുക്കേണ്ട കരുതലും സ്നേഹവും കൊടുക്കാൻ, കഴിയണം. അത് ആണായാലും പെണ്ണായാലും മറക്കരുത് എന്ന സന്ദേശമാണ് ഈ നോവലിലൂടെ പറയുവാൻ ശ്രമിച്ചിട്ടുള്ളത്…

എന്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ചു നമ്മൾ പോയാലും മുകളിലിരിക്കുന്നവന്റെ കരസ്പർശം കൂടി കനിഞ്ഞാൽ മാത്രമേ പല നിയോഗങ്ങളും സാധ്യമാകൂ എന്ന യാഥാർഥ്യത്തെ ഇവിടെ ഊന്നി പ്രതിപാദിക്കുന്നുണ്ട്……

അച്ഛനും, മകനും പരസ്പരം കടപ്പാടുകൾ തീർക്കുവാൻ ദൈവം ഒരുക്കിയ അവസരത്തെ തുറന്നുകാണിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അതിൽ ദൈവത്തിന്റെ കയ്യൊപ്പിന്റെ സാക്ഷ്യപത്രവും ആലേഖനം ചെയ്തിട്ടുണ്ട് എന്ന് പൂർണ്ണ വായനയിലൂടെ മനസ്സിലാക്കാനും സാധിക്കും.

ആത്മകഥാംശമുള്ള ഈ നോവൽ (മൂന്നാം പതിപ്പ് )നിങ്ങൾക്ക് സമർപ്പിക്കുന്നു…

ഹരിഹരൻ പങ്ങാരപ്പിള്ളി

Additional information

Weight .02 kg