Description
BOOK NAME IN ENGLISH: ULLURUKKAPPOYTHU
മാനുഷിക മൂല്യങ്ങളോട് നീതി പുലർത്താനുള്ള എഴുത്തുകാരന്റെ ഉള്ളുരുക്കങ്ങൾ
‘ ഹരിഹരൻ പങ്ങാരപ്പിള്ളി’
ജീവിത യുദ്ധങ്ങൾ സർവ്വസാധാരണമെങ്കിലും എഴുത്തുകാരന്റെ ചിന്തയിൽ നിന്നുതിർന്ന ഒരു സർഗ്ഗാത്മക സൃഷ്ടി .പേര് അന്വർത്ഥമാക്കുന്നൊരെഴുത്ത്.നന്മയെന്നു പറഞ്ഞു അന്ധകാരത്തെ ഏവരിലേക്കും പടർത്തുന്ന പലരുടെയും ദുഷ്ചിന്തകളിൽ നിന്ന് യാഥാർത്ഥ്യമെന്ന വെളിച്ചത്തിലേക്ക് ഉദ്ബോധനമാകുന്ന കാഴ്ചയാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ സമ്മാനിക്കുന്നത് .
ജനനം മുതൽ മരണം വരെ ജീവിച്ചുപോകുന്ന ഓരോ മനുഷ്യന്റെയും ഉള്ളുരുക്കപ്പൊയ്ത്തുകളുടെ കഥകൾ .




