എഴുത്തുകാരി കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും എല്ലാം കൂട്ടിച്ചേർത്ത് നെയ്തിണക്കിയ ചരിത്ര പടം. മറവിയിൽ ആണ്ടു പോവുമായിരുന്ന ചരിത്രത്തെ ഖനനം ചെയ്തെടുക്കുക, അതിലൂടെ വെട്ടത്ത് രാജവംശം മൺമറഞ്ഞു പോയിട്ടില്ല എന്ന് ലോകത്തെ വളച്ചു കെട്ടില്ലാതെ വെച്ചുകെട്ടില്ലാതെ സത്യസന്ധമായി യുക്തിയുക്തമായി അറിയിക്കുന്ന വെട്ടത്ത് രാജവംശ പരമ്പര ചരിത്ര പുസ്തകം