Rathriyil Pookkunna Pookkal

150.00

Description

തന്റെ ജീവിതപരിസരങ്ങളെ നർമ്മവും അൻപും ചാലിച്ച് ഇഴചേർത്താണ് സിജിലിന്റെ കഥകൾ വളരുന്നത്. തന്റേതായ വേറിട്ടൊരു ശൈലി അവയ്ക്കുണ്ട്. ആഖ്യാനത്തിലും ക്രാഫ്റ്റിലുമെല്ലാം അത് നിഴലിക്കുന്നുമുണ്ട്.

കണ്ണും കാതും മനവും കൂർപ്പിച്ചാണ് സിബിൽ തന്റെ ജീവിതത്തിൽ ഓരോ ചുവടും വെച്ചിരുന്നത് എന്ന് സ്പഷ്ടം. ആ കാഴ്ചകൾ അനുഭവങ്ങളായി മാറുന്നു. പതിയെ സർഗ്ഗചിന്തകളായും കഥകളായുമൊക്കെ അവ പരിണമിക്കുകയായി. എനിക്കത്ഭുതവും സന്തോഷവും തോന്നി ആ മനോഹരമായ പകർച്ചയിൽ. ഓരോ കഥയിലും ആ പകർച്ച നമുക്കു കാണാം. പക്വതയറിയ കഥാകാരന്റെ മനസ്സിവിടെ വെളിവാവുന്നു. അതൊരു സാക്ഷാത്കാരമാണ്. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്ന്.

എത്രയെത്ര നിമിഷങ്ങളാണ് സിജിൽ തന്റെ ചുറ്റുവട്ടത്തു നിന്ന് ഒപ്പിയെടുത്തിരിക്കുന്നത് എന്നു നോക്കൂ.
സമയം കുറച്ചു കൂടി ലഭിച്ചിരുന്നെങ്കിൽ ഈ കഥകളോരോന്നും അദ്ദേഹം മിനുക്കിയെടുക്കുമായിരുന്നേനേ. പുതിയ അനവധി കഥകൾ പിറവിയുമെടുത്തേനേ. പക്ഷെ, നമ്മൾ നിനയ്ക്കുന്നതല്ലല്ലോ സംഭവിക്കാറ്. അകാലത്തിൽ പിരിഞ്ഞു പോയ ഈ കഥാകാരന്റെ സർഗ്ഗഭാവനകൾ ഇനിയുമേറെ വിടർന്നു പടരേണ്ടതായിരുന്നു. വലിയൊരു നഷ്ടം എന്നു മാത്രം ഞാൻ പറയട്ടെ.
Dr. HariKrishnan K B, winner of Kerala Sahithya Academy award for നൈൽ വഴികൾ(യാത്രാവിവരണം)
*********
പ്രസാധകക്കുറിപ്പ്
നടന്നു തേഞ്ഞ നാട്ടുവഴികൾ, നാട്ടുപച്ച, കുളപ്പടവുകൾ, നിലാവ്, കൗമാര യൗവന സ്മൃതികൾ തുടങ്ങി സൂക്ഷ്മമായ ഓരോന്നിലും തൻ്റെ ജീവിതത്തിൽ പ്രാധാന്യം കൽപ്പിച്ചിരുന്ന ഡോ.സിജിലിൻ്റെ ഓരോ അനുഭവങ്ങളും കഥകളായി മാറിയിരിക്കുന്നു. ജീവിതം കുറച്ചുകൂടി അനുവദിച്ചിരുന്നെങ്കിൽ തേച്ചു മിനുക്കിയ അനവധി പുത്തൻ സൃഷ്ടികൾ ആ തൂലികയിൽ നിന്നും പിറവിയെടുക്കുമായിരുന്നു. അകാലത്തിൽ പിരിഞ്ഞുപോയ കഥാകൃത്തിന്റെ ഓർമ്മകൾക്കു മുന്നിൽ രാത്രിയിൽ പൂക്കുന്ന പൂക്കൾ കൊണ്ട് പ്രണാമം

Additional information

Weight 0.12 kg
Dimensions 14.5 × .6 × 21.5 cm