സുഗന്ധം പരത്തുന്ന കടലാസ് പൂക്കൾ (sugandham parathunna kadalas pookkal)
₹120.00
കടലാസ് പൂക്കൾ പൊതുവിൽ സുഗന്ധം പരത്താറില്ല, എങ്കിലും ഏതോ യാത്രയിൽ ലോകത്തിന്റെ ഏതോ കോണിൽ അലക്ഷ്യമായി നടക്കുമ്പോൾ ഏതോ അത്ഭുതലോകത്ത് കുറെ കാട്ടുപൂക്കൾ!!! അവയെല്ലാം പല നിറത്തിലുള്ള കടലാസ്സു പൂക്കൾ ആയിരുന്നു. മൂക്കുകളിലേക്ക് തുളച്ചു കയറുന്ന ഗന്ധം, വ്യത്യസ്തമായ അനുഭൂതി
അതെ!!!
സുഗന്ധം പരത്തുന്ന കടലാസ് പൂക്കൾ. കണ്ടുമുട്ടിയ കുറേ നല്ല മനുഷ്യരുടെ അടയാളപ്പെടുത്തലുകൾ, ഓർമ്മപ്പൂക്കൾ. കഥകളാണെന്നൊന്നും അവകാശപ്പെടുന്നില്ല. മനുഷ്യരെ അന്വേഷിച്ചുള്ള യാത്രകളിലെ ചില കണ്ടുമുട്ടലുകൾ, നിമിഷങ്ങൾ അത് മാത്രമാണ് ഇവിടം സുഗന്ധം പരത്തുന്ന കടലാസ് പൂക്കൾ.
ഭാഷയുടെ അതിഭാവുകത്വം ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ചില കൊച്ചു തുറന്നെഴുത്തുകൾ