Description
ഗഡീസ് തൃശ്ശൂർകാർക്ക് ചിരപരിചിതമായ നാടൻ പ്രയോഗമാണ്. തൃശ്ശൂരിലെ സംസ്കാരത്തെയോ, സാഹിത്യത്തെയോ അത് പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും മറ്റു ജില്ലക്കാർക്ക് ഗഡീസ് എന്നും തൃശ്ശൂർ എന്ന സാംസ്കാരിക നഗരത്തിൻ്റെ പ്രതീകം തന്നെയാണ്. സ്നേഹത്തിൻ്റെ , സൗഹൃദത്തിന്റെ ഭാഷയാണത്. ഗഡീസ് . ഈ കഥാസമാഹാരത്തിൽ പ്രശസ്ത എഴുത്തുകാരൻ സുരേന്ദ്രൻ മങ്ങാട്ടിനൊപ്പം തൃശൂർ ജില്ലയിലെ ഇരുപത്തൊന്ന് എഴുത്തുകാർ സമസ്യക്കൊപ്പം ഒത്തുചേരുന്നു. ഈ മനോഹരമായ സർഗ്ഗസൃഷ്ടിയിലൂടെ തങ്ങളുടെ സ്വപ്നങ്ങൾക്ക് കൂടി നിറം കൂട്ടുകയാണ് ഇതിലെ ഓരോ എഴുത്തുകാരും. തൃശ്ശൂർ ജില്ലയിലെ എഴുത്തുകാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുറച്ചു കഥകൾ . ഈ പുസ്തകത്തിൻ്റെ വായന ഒരിക്കലും ഒരു നഷ്ടമാവില്ല.




