Description
പ്രവാസത്തിലെ ഇരുണ്ട ഇടനാഴികളിലും ആശുപത്രിയിലെ തളംകെട്ടിനിൽക്കുന്ന മനുഷ്യ മനസ്സുകളുടെ ജീവിതസ്പന്ദനങ്ങൾക്കിടയിലും തെല്ലൊരാശ്വാസമായി തൂലിക ചലിപ്പിച്ചപ്പോൾ മനോഹരമായ കഥകൾ സൃഷ്ടിക്കപ്പെട്ടു ……..എഴുത്തുകാരന്റെ ആദ്യ ശ്രമം !!!എണ്ണം പറഞ്ഞ പത്ത് കഥകൾ !
കഥപറച്ചിലിന്റെ രസച്ചരട് പൊട്ടാതെ കണ്ണുകൾ തുറന്നു പിടിച്ച് ലോകത്തെ നോക്കി ചിരിക്കുന്ന കഥകൾ. കണ്ണുനീരോ ചിരിയോ വ്യവച്ഛേദിക്കാനാവാത്ത വിധം പ്രതിഭയുടെ മഹത്വവും ഹാസ്യത്തിന്റെ കരുത്തും കൂടിച്ചേർന്ന അവതരണം.
തന്റെ ജീവിത പരിസരങ്ങളെ നന്നായി നിരീക്ഷിക്കാനും, പരിഹാസബുദ്ധിയോടെ
കഥയിലെ സന്ദർഭങ്ങളിൽ സ്വാഭാവികമായി അത് വിളക്കി ചേർക്കാനും ഇതിലെ കഥകൾക്കാകുന്നുണ്ട്. സ്ഥിരോത്സാഹിയായ അക്ഷരസ്നേഹിയായ എഴുത്തുലോകത്തെ വേറിട്ട കഥാകൃത്ത്.




